അമ്പലപ്പുഴ: അറ്റകുറ്റപ്പണികൾക്കായി തകഴി റെയിൽവേ ക്രോസ് ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. ഈ സമയത്ത് ആലപ്പുഴയിൽ നിന്നുമുളള കെ.എസ്.ആർ.റ്റി.സി സർവ്വീസുകൾ തകഴി ഹോസ്പിറ്റൽ ജംഗ്ഷൻ വരെയും, തിരുവല്ലയിൽ നിന്നുമുളള സർവ്വീസുകൾ തകഴി സ്കൂൾ ജംഗ്ഷൻ വരെയുമേ സർവ്വീസ് നടത്തുകയുള്ളൂ.