കുട്ടനാട്: സി.പി.എം കുട്ടനാട് ഏരിയാ സമ്മേളനം ഇന്നും നാളയുമായി വെളിയനാട് സെന്റ് സ്റ്റീഫൻസ് ചർച്ച് ഹാളിൽ (കെ. പ്രകാശൻ നഗർ) നടക്കും. ഇന്ന് രാവിലെ 9ന് രജിസ്ട്രേഷനും രക്തസാക്ഷിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കും പതാകയുയർത്തലിനും ശേഷം നടക്കുന്ന പ്രതിനിധിസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കൺവീനർ പി.വി.രാമഭദ്രൻ സ്വാഗതം പറയും. ആർ.നാസർ, ജി.വേണുഗോപാൽ, എ. മഹേന്ദ്രൻ, പി.പി.ചിത്തരഞ്ജൻ,എം.സത്യപാലൻ, കെ.കെ. അശോകൻ, ഏരിയാസെക്രട്ടറി ജി.ഉണ്ണിക്കൃഷ്ണൻ, കെ. മോഹൻലാൽ തുടങ്ങിയവർ പങ്കെടുക്കും