ആലപ്പുഴ : വടക്കനാര്യാട് വിഷാലുപറമ്പിൽ ശ്രീ നാഗരാജാകാവ് ഭദ്രകാളീ ദേവി ക്ഷേത്രത്തിലെ മണ്ഡലഭജനയും വിശേഷാൽ തളിച്ചുകൊടയും ഇന്നുമുതൽ 26 വരെ നടക്കും. 26ന് ക്ഷേത്രത്തിലെ പ്രഭാതപൂജകൾക്കുശേഷം ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും മൃത്യുഞ്ജയഹോമവും സർപ്പപ്രീതിക്കായി ഗോമതി ഉണ്ണികൃഷ്ണന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ വിശേഷാൽ തളിച്ചുകൊടയും നടക്കും.