ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസ് മുൻ മാനേജരായിരുന്ന പാലയ്ക്കൽ കെ.ശങ്കരൻ നായരുടെ 7-ാം അനുസ്മരണ സമ്മേളനവും സ്കൂൾ സ്‌റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള ശങ്കരൻനായർ സ്മാരക വിജ്ഞാന വിലാസിനി പുരസ്കാരദാനവും 17ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.

അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും. സാഹിത്യ പോഷിണി ചീഫ് എഡിറ്റർ ചുനക്കര ജനാർദ്ദനൻ നായർ പുരസ്കാരം ഏറ്റുവാങ്ങും താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള സാമ്പത്തിക സഹായ പദ്ധതി വിശദീകരിക്കും. വള്ളികുന്നം രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണവും ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.അനിൽകുമാർ മുഖ്യപ്രഭാഷണവും നടത്തും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അവാർഡ് ജേതാവിനെ ആദരിക്കും. സ്കൂൾ മാനേജർ പി.രാജേശ്വരി ധനസഹായം വിതരണം ചെയ്യും.