malaria

മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിനെ മലേറിയ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. സുധാകരകുറുപ്പ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ലളിത ശശിധരൻ ആദ്ധ്യക്ഷയായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്രീജിത്ത്‌, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഓമനക്കുട്ടൻ,​ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ വിനോദ്, മിനി എന്നിവർ സംസാരിച്ചു.