ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് 261 നമ്പർ എസ്എൻഡിപി ശാഖാ യോഗം വക വലിയപറമ്പ് ദേവീക്ഷേത്രത്തിൽ ഇന്ന് പുതിയ തന്ത്രിയെ അവരോധിക്കും. രാവിലെ 6ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ശിവ ശർമൻ തന്ത്രിയെ പൂർണകുംഭം നൽകി ആചാര്യവരണം നടത്തി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജി. സേനപ്പൻ, സെക്രട്ടറി സി. സോമൻ, ദേവസ്വം സെക്രട്ടറി കെ. കുട്ടപ്പൻ എന്നിവർ അറിയിച്ചു.