a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്ര ഭരണസമിതിയായ ശ്രീദേവീ വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ വരുന്ന ഒരു വർഷത്തെ ഉൽസവ കലണ്ടർ പ്രകാശനവും അനുമോദന സമ്മേളനവും നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് മെമ്പർ അഡ്വ. മനോജ് ചരളേലിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷനായി.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, മെമ്പർ മനോജ് ചരളേലിൽ, നിയുക്ത ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ എ. മഹേന്ദ്രൻ, സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മാലിനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൺവെൻഷൻ സെക്രട്ടറി എം. മനോജ് കുമാർ, ഹരികുമാർ, പി.കെ. റജികുമാർ, എൻ. രാധാകൃഷ്ണ പണിക്കർ, പി. രാജേഷ്, ഹരി എന്നിവർ സംസാരിച്ചു.