photo

ചേർത്തല: പട്ടണക്കാട് പൊൻപുലരി സ്വയം സഹായ സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.കെ. അനിൽരാജ് അദ്ധ്യക്ഷനായി. കേരളാ ബാങ്ക് പൊന്നാം വെളി ബ്രാഞ്ച് മാനേജർ ​ടി. ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പുഷ്പാ രജിമോൻ, ജോ. സെക്രട്ടറി വി.ഡി. പ്രദീപ് എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി അജി ഇടപ്പുങ്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് സി.ടി. ബിജു നന്ദിയും പറഞ്ഞു.