ആലപ്പുഴ: ചുങ്കം - പള്ളാത്തുരുത്തി റോഡിന്റെ നിർമ്മാണം കരാറായിട്ടുണ്ടെങ്കിലും വൃശ്ചിക വേലിയേറ്റത്തിൽ വെള്ളം കയറിയിട്ടുളളതിനാൽ പണി ആരംഭിക്കാനാവാത്ത സ്ഥിതിയായതിനാൽ ആലപ്പുഴ നഗര സഭ ചുങ്കം - പള്ളാത്തുരുത്തി കടത്തുസർവ്വീസ് ഇന്നു മുതൽ ആരംഭിക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. പള്ളാത്തുരുത്തി, ചുങ്കം കൗൺസിലർമാരുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി.