ചേർത്തല: ആർട്ടിസ്റ്റ് എൻ. ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന കെ.വി. ക്ഷമ ഓർമ്മ ദിനം ഇന്ന് വൈകിട്ട് 3ന് ചേർത്തല വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടക്കും. മുൻ എം.എൽ.എ സി.കെ. സദാശിവൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനാക്കും. കെ.വി. ക്ഷമ സ്മൃതി പുരസ്കാരം ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. ഷാജിയിൽ നിന്ന് ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സിനിമാ - സീരിയൽ താരം സി.പി. മനേക്ഷ സമ്മാനദാനം നിർവഹിക്കും. ആർട്ടിസ്റ്റ് പി.ജി. ഗോപകുമാർ സ്വാഗതവും കെ.എസ്. കേന്ദ്രകുമാർ നന്ദിയും പറയും.