photo

ചേർത്തല: വെട്ടയ്ക്കൽ ഘണ്ടാകർണ ക്ഷേത്രം വാർഷിക പൊതുയോഗവും ബൈലാ ഭേദഗതിയും പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം വി. ശശികുമാർ അദ്ധ്യക്ഷനായി. ക്ഷേത്ര സമിതി പ്രസിഡന്റ് പി.എൻ. പ്രസന്നൻ സ്വാഗതവും സെക്രട്ടറി കെ.കെ. ബേബി റിപ്പോർട്ടും പി. പ്രസാദ് നന്ദിയും പറഞ്ഞു. പുതിയ ഭരണസമിതിയിലേയ്ക്ക് ഭാരവാഹികളായി കെ.കെ. ബേബി (പ്രസിഡന്റ്), എം.ആർ. കാർത്തികേയൻ മന്നംപറമ്പിൽ (വൈസ് പ്രസിഡന്റ്), പി. പ്രസാദ് പൂജക്കണ്ടത്തിൽ (സെക്രട്ടറി), ജി. ഷിബു തെക്കേപറമ്പിൽ (ട്രഷറർ) എന്നിവരെയും അജിത്ത്കുമാർ കളത്തിൽ, ലാലൻ തുണ്ടുചിറ, സതീഷ് ആനവായിത്തറ, കെ.ഡി. ജസ്മലാൽ കണ്ടത്തിപറമ്പിൽ, കെ.വി. ഭുവനേശ്വരൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.