
ആലപ്പുഴ: ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ജെ.സി.ഐ പുന്നപ്രയുടെ ആഭിമുഖ്യത്തിൽ ആദരവ് അർപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ജില്ലാ പഞ്ചായത്ത് അംഗം പി. അഞ്ജു, ഒ.ജെ. സ്‌കറിയ, അനിൽ.കെ. അവിട്ടത്ത്, ഫിലിപ്പോസ് തത്തംപള്ളി, കെ.കെ. സനൽകുമാർ, പ്രിയൻ കൂട്ടാല, പി.എസ്. മധു, കേണൽ സി. വിജയകുമാർ, പി. അശോകൻ, അഡ്വ. പ്രദീപ് കൂട്ടാല, റോയ്.പി. തീയോച്ചാൻ, ജോയ് ആന്റണി എന്നിവർ പങ്കെടുത്തു.