penstion

ആലപ്പുഴ: പത്തുവർഷമായി നടപ്പാക്കാത്ത പെൻഷൻ പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.പി. ജയപ്രകാശ് അദ്ധ്യക്ഷനായി. ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച നടന്ന യോഗങ്ങളിൽ വി. രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി, എം.പി. പ്രസന്നൻ, ടി.സി. ശാന്തിലാൽ, എം. പുഷ്പാംഗദൻ, പി.കെ. നാണപ്പൻ, വി.പി. രാജപ്പൻ, വി.വി. ഓംപ്രകാശ്, എം.ജെ. സ്റ്റീഫൻ, വി. പുഷ്‌കരൻ എന്നിവർ സംസാരിച്ചു.