tv-r

തുറവൂർ: വളമംഗലം കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിൽ നടന്ന ധനുമാസ പൊങ്കാലയിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി. ക്ഷേത്രം തന്ത്രി കരുണാകരൻ, മേൽശാന്തി ബൈജു, വെളിച്ചപ്പാട് രമണൻ എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. എസ്.എൻ.ഡി.പി യോഗം 537-ാം നമ്പർ ശാഖാ പ്രസിഡന്റ് എം.ആർ. ലോഹിതാക്ഷൻ പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാല ആരംഭിച്ചു. വൈസ് പ്രസിഡന്റ് ആർ. രമേശൻ, സെക്രട്ടറി എം. വിശ്വംഭരൻ, യൂണിയൻ കൗൺസിലർ ടി. സത്യൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ എ.എം. അനിൽകുമാർ, സുദേവ്, തങ്കച്ചൻ, ടി.എ. അനിൽകുമാർ,​ ബീനാ ശശാങ്കൻ, സുനിമോൾ എന്നിവർ നേതൃത്വം നൽകി. പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ പ്രസാദം ഊട്ടും നടന്നു.