seminar

ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും സ്വർണിം വിജയ് വർഷ് ആഘോഷത്തിന്റെയും ഭാഗമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ നാളെ വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി ബോധവത്കരണ സെമിനാർ നടത്തും.

രാവിലെ 11ന് ജില്ലാ സൈനികക്ഷേമ ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ 1971ലെ യുദ്ധ വീരന്മാരെയും ആശ്രിതരെയും ആദരിക്കും. വിമുക്തഭടന്മാരും ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0477-2245673.