അരൂർ: ചന്തിരൂർ കുമർത്തുപടി ദേവസ്വത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മുൻ ദേവസ്വം ഭാരവാഹികളെയും ആദരിക്കുന്ന ചടങ്ങ് നാളെ വൈകിട്ട് 4ന് മനുഷ്യാവകാശ കമ്മിഷൻ മുൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ഉദ്ഘാടനം ചെയ്യും. ദേവസ്വം വൈസ് പ്രസിഡന്റ് അഡ്വ. വിപിൻ കുമാർ അദ്ധ്യക്ഷനാകും. അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി മുഖ്യാതിഥിയാകും. ദേവസ്വം സെക്രട്ടറി എൻ.കെ. ബൈജു സ്വാഗതവും ട്രഷറർ വി. പ്രദീപൻ നന്ദിയും പറയും.