
ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളി ടെക്നിക്കിൽ ജനുവരിയിൽ ആരംഭിക്കുന്ന ആറുമാസത്തെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയാണ് കോഴ്സുകൾ.
ഡി.സി.എ (പ്ലസ് ടു), സി.സി.എൽ.ഐ.എസ്.സി (എസ്.എസ്.എൽസി) യോഗ്യതകളുള്ളവരെയാണ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയ്ക്ക് പരിഗണിക്കുന്നത്.
സി.ഒ ആൻഡ് പി.എ, കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സ്/ബി.ടെക് (ഇലക്ട്രിക്കൽ)/ ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവർക്ക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷന് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും.
31നകം അപേക്ഷിക്കണം. ഫോൺ: 0476 2623597, 9447488348.