തുറവൂർ: വേലിയേറ്റവും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലായ തീരദേശ ജനതയെ രക്ഷിക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടതായി ബി.ജെ.പി അരൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ദീർഘകാലമായുള്ള ജനകീയാവശ്യങ്ങളും വിദഗ്ദ്ധ നിർദ്ദേശങ്ങളും ഉൾക്കൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സ്ഥലം എം.എൽ.എയും സർക്കാരും തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം നടത്താൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രൂപേഷ് പൈ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ സി. മധുസൂദനൻ, സി.എ പുരുഷോത്തമൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ആർ. ജയേഷ്, ജയസുധ, ലൈജുമോൻ, ജനറൽ സെക്രട്ടറിമാരായ എസ്.വി അനിൽകുമാർ, ഷാബുരാജ് എന്നിവർ സംസാരിച്ചു.