rvsmhss

ഓച്ചിറ: ദുരന്തമുഖത്ത് വിദ്യാർത്ഥികളെ രക്ഷാപ്രവർത്തനത്തിന് സന്നദ്ധരാക്കാൻ പരിശീലനവുമായി പ്രയാർ ആർ.വി.എസ്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം. നൂറനാട് ഐ.ടി.ബി.പിയിലെ ഉദ്യോഗസ്ഥരാണ് പരിശീലനം നൽകിയത്. നാഷണൽ സർവീസ് സ്കീമിന്റെ ദുരന്തനിവാരണസേനാ രൂപീകരണത്തോടനുബന്ധിച്ചാണ് പരിശീലനം ഒരുക്കിയത്. സേനാംഗങ്ങൾ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. ഗ്രാമപഞ്ചായത്തംഗം പി. സ്വാമിനാഥ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജി. ജയശ്രീ അദ്ധ്യക്ഷയായി. ഐ.ടി.ബി.പി ഇൻസ്‌പെക്ടർ മധുസൂദനൻ നായർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിമൽ കൈതയ്ക്കൽ, അദ്ധ്യാപകരായ കിരൺ അരവിന്ദ്, ശ്രീരാജ്, എസ്.പി.എ അംഗം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. അഡീഷണൽ ഇൻസ്‌പെക്ടർ അനിൽ, ഹവീൽദാർമാരായ അരുൺ, നീൽകമൽ, കോൺസ്റ്റബിൾ ഷിജു, എൻ.എസ്.എസ് ലീഡർമാരായ നന്ദു, ഗോപിക, ദേവനാരായണൻ, അനുഷ്‌ക അനിൽ കുമാർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.