ആലപ്പുഴ: ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം കൈപ്പറ്റിയവർ ഉടൻ ഭൂമി ഒഴിഞ്ഞുനൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പദ്ധതിക്ക് ആവശ്യമുള്ള 104 ഹെക്ടർ ഭൂമിയിൽ 74 ഹെക്ടറാണ് ഇതുവരെ ഏറ്റെടുത്തത്. 1,449 പേർക്കായി 565.45 കോടി രൂപ അനുവദിച്ച് കൈമാറി. ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു.