interview

ആലപ്പുഴ: ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലെ പാതിരാപ്പള്ളി ഇ.എസ്.ഐ ആശുപത്രിയിലേക്ക് അസി. ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഹോമിയോപ്പതി ബിരുദവും എ ക്ലാസ് രജിസ്ട്രേഷനുമാണ് യോഗ്യത.

ഒരു വർഷത്തേക്കോ പി.എസ്.സി/ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതുവരെയോ ആയിരിക്കും നിയമനം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസൽ സഹിതം 23ന് രാവിലെ 11ന് ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് ഹോമിയോ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.