rani

ആലപ്പുഴ: നഗരസഭാ ഇരവുകാട് വാർഡിലെ റാണി തോട് പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മിച്ച കൽക്കെട്ടും പാലവും നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. ഇരവുകാട് വാർഡ് വികസന സമിതി കൺവീനർ കെ.കെ. ശിവജി അദ്ധ്യക്ഷനായി. കൗൺസിലർ സലിം മുല്ലാത്ത്, നിസാർ കോയാപറമ്പിൽ, പി. സത്യദേവൻ, സുനിൽ ബാബു, മഹേഷ്.എം. നായർ, രതീഷ്, വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. 80 ലക്ഷം രൂപ അടങ്കലിൽ നഗരസഭാ അമൃത് പദ്ധതിയിൽപ്പെടുത്തി പണികഴിപ്പിച്ചതാണ് റാണി തോടിന്റെ ഇരുകരകളിലെയും കൽക്കെട്ടും കോൺക്രീറ്റ് പാലവും.