
വാടയ്ക്കൽ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള പോസ്റ്റ് കാർഡ് കാമ്പയിൻ വാടയ്ക്കൽ സെന്റ് ലൂർദ് മേരി യു.പി സ്കൂളിൽ നടത്തി. കളർകോട് പോസ്‌റ്റ് ഓഫീസിലെ ജീവനക്കാരായ രേഷ്മ, ശരണ്യ, ജ്യോതി എന്നിവർ സ്കൂളിലെത്തി പോസ്റ്റൽ സേവനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ടു തികയുന്ന 2047ൽ ഇന്ത്യ എപ്രകാരമായിരിക്കണമെന്ന സ്വപ്നങ്ങൾ പ്രധാനമന്ത്രിക്ക് കത്തിലൂടെ എഴുതണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. മായ ബായ് കുട്ടികളോട് ആഹ്വാനം ചെയ്തു. യോഗത്തിൽ കെ.പി. പെട്രീഷ്യ സ്വാഗതവും ബി. യേശുദാസ് നന്ദിയും പറഞ്ഞു.