a

മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്കിന്റെ നേതൃത്വത്തിൽ 1971ലെ ഇന്ത്യാ - പാക്ക് യുദ്ധ സുവർണ ജൂബിലി വിജയദിനാചരണം നടത്തി. സ്വാതന്ത്ര്യ സമര സേനാനിയും മുൻ ബ്രിട്ടീഷ് - ഇന്ത്യ സൈനികനുമായ കെ. ഗംഗാധരപണിക്കർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.എസ്.എൽ മാവേലിക്കര താലൂക്ക് പ്രസിഡന്റ് എസ്. മുരളീധര കൈമൾ അദ്ധ്യക്ഷനായി. കേണൽ സി.എസ്. ഉണ്ണിത്താൻ സ്വാതന്ത്ര്യാനന്തര യുദ്ധ സ്മരണാ പ്രഭാഷണം നടത്തി. 1962ൽ നിന്നും 2021ലേക്ക് എത്തുമ്പോൾ സർവ സജ്ജമാണ് ഭാരതമെന്നും ജനറൽ ബിപിൻ റാവത്തിന്റെ വീരമൃത്യുവിനെ അധിക്ഷേപിച്ചവർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും കേണൽ സി.എസ്. ഉണ്ണിത്താൻ ആവശ്യപ്പെട്ടു. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ, സംഘടനാ സെക്രട്ടറി എസ്.പങ്കജാക്ഷൻപിള്ള, സാഗർ വിജയൻപിള്ള, കെ.ടി.രാധാകൃഷ്ണൻ, ശശിരാജ്, സി.എസ്. ശ്രീകുമാർ, ജാഫർകുട്ടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വീരമൃത്യു വരിച്ച 14 ധീര സൈനികരുടെ ആശ്രിതരെ ആദരിച്ചു.