photo

ചേർത്തല: പെൻഷൻകാരുടെ സൗജന്യ ചികിത്സാ പദ്ധതി ഉടൻ നടപ്പാക്കണമെന്നും പെൻഷൻ പരിഷ്‌കരണ കുടിശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്ന്
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വി.എൻ. അജയൻ പറഞ്ഞു. സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വയലാർ യൂണി​റ്റ് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മ​റ്റി അംഗം ഹരിഹരൻ നായർ, നിയോജകമണ്ഡലം പ്രസിഡന്റ് കെ. പി. ശശാങ്കൻ, ഡി.സി.സി ജനറൽ സെക്രട്ടറി മധു വാവക്കാട്, മണ്ഡലം പ്രസിഡന്റ് എ. കെ.ഷെരീഫ്,സി. എ. റഹിം,ബീമാ ബീഗം, പ്രതിഭ എന്നിവർ സംസാരിച്ചു.