photo

ചേർത്തല: സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പൊക്ലാശേരി ഗവ എൽ.പി സ്‌കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനഭായ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ വി.കെ.കലേഷ് അദ്ധ്യക്ഷത വഹിച്ചു.സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഹരിശ്രീ പ്രോജക്റ്റ് ഡയറക്ടറും, വിദ്യാധൻ സ്‌കോളർഷിപ്പിന്റെ ജില്ലാ കോ-ഓർഡിനേ​റ്ററുമായ ബി.രാധാകൃഷ്ണൻ പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി.ഷിബു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ രത്നമ്മ, വാർഡംഗം ടി.പി.വിനോദ്, പി.ടി.എ പ്രസിഡന്റ് മെറീന സേവ്യർ, ഷീബ.എസ് കുറുപ്പ് എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപിക എൽ.അജിത സ്വാഗതവും, സീനിയർ അസിസ്​റ്റന്റ് ആർ.ശ്രീജ നന്ദിയും പറഞ്ഞു.