
മാവേലിക്കര: നവംബർ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് ബി.എം.എസ് മാവേലിക്കര റീജിയണൽ വർക്ക്‌ഷോപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീജിയണൽ വർക്ക്‌ഷോപ്പ് പടിക്കൽ പട്ടിണികഞ്ഞി സമരം നടത്തി. ബി.എം.എസ് മേഖലാ പ്രസിഡന്റ് കെ.വി. ശശികുമാർ ജീവനക്കാർക്ക് പട്ടിണികഞ്ഞി വിളമ്പി സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.മുരുകൻ അദ്ധ്യക്ഷനായി. ഡിപ്പോ യൂണിറ്റ് സെക്രട്ടറി എച്ച്. ബിജു മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ എസ്.രാജേഷ്, യൂണിറ്റ് സെക്രട്ടറി എം.സന്തോഷ് കുമാർ, ബി.എസ്. സുനീഷ് എന്നിവർ സംസാരിച്ചു.