ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് 261 നമ്പർ എസ്എൻഡിപി ശാഖാ യോഗം വക വലിയപറമ്പ് ദേവീക്ഷേത്രത്തിലെ കൈനീട്ടപറ 19ന് രാവിലെ 10.30ന് നടക്കും. അക്കരക്കാട്ടിൽ പരേതനായ ഡോ. കെ. എസ് പ്രകാശത്തിന്റെ വീട്ടിൽ നിന്നും കൈനീട്ടപറ സ്വീകരിക്കും. തുടർന്നുള്ള പറ ക്ഷേത്രത്തിൽ 1 മുതൽ 7 വരെയുള്ള ഉത്സവ ദിവസങ്ങളിൽ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജി. സേനപ്പൻ, സെക്രട്ടറി സി. സോമൻ, ദേവസ്വം സെക്രട്ടറി കെ. കുട്ടപ്പൻ എന്നിവർ അറിയിച്ചു.