മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നാളെ ഉച്ചക്ക് 2ന് ചെന്നിത്തല മഹാത്മ പബ്ലിക് സ്‌കൂള്‍ ആഡിറ്റോറിയത്തിൽ നടക്കും. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അധ്യക്ഷനാവും. ബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, കേരള സിലബസുകളില്‍ പഠിച്ച് പത്താം ക്ലാസ്, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹകരണ പുരസ്‌ക്കാര വിതരണം ചടങ്ങിൽ നടക്കുമെന്ന് സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.