kalechira

ചാരുംമൂട്: താമരക്കുളം തെങ്ങിനാൽ കലേച്ചിറ പാടശേഖരത്ത് കൃഷിഭവന്റെ സഹായത്തോടെ നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. കൃഷി ഓഫീസർ എസ്. ദിവ്യശ്രീ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. അഞ്ചേക്കർ പാടശേഖരത്ത് ഉമ ഇനത്തിൽപ്പെട്ട വിത്തായിരുന്നു വിതച്ചത്.

നൂറുമേനി വിളവ് ലഭിച്ചതിൽ കർഷകർ ഏറെ സന്തോഷത്തിലാണ്. തെങ്ങിനാൽ പാടശേഖര സമിതി സെക്രട്ടറി ടി.ആർ. ബിന്ദു അദ്ധ്യക്ഷയായി. പാടശേഖര സമിതിയംഗങ്ങളായ ദാമോദരൻ, രാജ്‌മോഹനൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കൃഷി അസിസ്റ്റന്റ് അജികുമാർ, സമിതിയംഗം രവീന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.