ആലപ്പുഴ: 89-ാമത് ശിവഗിരി തീർത്ഥാടനം വിളംബരം ചെയ്തുള്ള പദയാത്രയും വിഭവസമാഹരണവും ഗുരുധർമ്മ പ്രചാരണസഭ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. 26ന് നടക്കുന്ന ഏകദിന പദയാത്ര നേതാജി ശ്രീനാരായണ പ്രാർത്ഥനാ സമിതിയിൽ നിന്ന് ആരംഭിച്ച് കിടങ്ങാംപറമ്പ് കിഴക്ക് ശ്രീനാരായണ ഗുരുസ്മരക യുവജന സമിതി മന്ദിരത്തിൽ സമാപിക്കും. മണ്ഡലം പ്രസിഡന്റ് കെ.എം. ജയസേനന്റെ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി. ശിവപ്രസാദ്, കേന്ദ്ര സമിതി അംഗം എം.ഡി. സലിം, കെ.ജി. കമലാസനൻ, ടി.കെ. രാജൻ, ഷൈലജ ലാലൻ എന്നിവർ സംസാരിച്ചു. പദയാത്ര എം.കെ. നരേന്ദ്രൻ നയിക്കും.