ഹരിപ്പാട്: സന്ദീപ് വധക്കേസ് പ്രതികളെ ഹരിപ്പാട് പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു. കരുവാറ്റയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ഇവർ പ്രതികളാണ്. കരുവാറ്റ ചാമപറമ്പിൽ വടക്കതിൽ അരുൺ മോഹനെ കഴിഞ്ഞ ഒന്നിന് തട്ടിക്കൊണ്ടുപോയതാണ് കേസ്. ക്വാട്ടേഷൻ നൽകിയ കരുവാറ്റ പാലപ്പറമ്പിൽ കോളനിയിൽ രതീഷ്, തട്ടികൊണ്ടുപോകാനായി കരുവാറ്റയിലെത്തിയ ജിഷ്ണു രഘു, പ്രമോദ്, നന്ദു അജി എന്നിവരെയാണ് അരുൺ മോഹന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.