
കുട്ടനാട്: യുവകവി വിപിൻ മണിയൻ രചിച്ച പത്തുസെന്റും പ്രാന്തവും എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര ഗാനരചയിതാവും സാഹിത്യകാരനുമായ ബീയാർ പ്രസാദ് നിർവഹിച്ചു. മാമ്പുഴക്കരി ഫാ. ഫിലിപ്പോസ് മെമ്മോറിയൽ എൽ.പി സ്കൂളിൽ നടന്ന സമ്മേളനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ബൈജു പുളിമൂട്ടിൽ അദ്ധ്യക്ഷനായി. തോമസ് പനക്കളം മുഖ്യ പ്രഭാഷണം നടത്തി. അനിൽ പെണ്ണുക്കര അനുഗ്രഹ പ്രഭാഷണവും ബിനു കുര്യാക്കോസ് വെളിയനാട് പുസ്തക അവതരണവും നടത്തി. നാടക - ചലചിത്ര നടൻ പ്രമോദ് വെളിയനാട്, മുൻ ഹെഡ്മിസ്ട്രസ് സാലിമ്മ ജോസഫ് എന്നിവർ ആശംസാ പ്രസംഗം നടത്തി. എബി ടോം സിബി സ്വാഗതവും വിപിൻ മണിയൻ നന്ദിയും പറഞ്ഞു.