
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിൽ 15,655 താറാവുകളെ മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ ഇന്നലെ കൊന്നു. ഇതോടെ രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി മേഖലകളിൽ കൊന്ന താറാവുകളുടെ എണ്ണം 17,677 ആയി. നെടുമുടി പഞ്ചായത്തിലെ 4, 12, 15 വാർഡുകളിലും കരുവാറ്റയിലെ ഒന്നാം വാർഡിലും കൊല്ലുന്ന താറാവുകളെ കത്തിക്കുന്ന നടപടികൾ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സമീപ മേഖലകളിലും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.