
ചേർത്തല: ചേർത്തല തെക്ക് സഹകരണ ബാങ്ക് അരീപ്പറമ്പിൽ നവതി സ്മാരക കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നു. ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജി. ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷനായി. സഹകരണ സംരക്ഷണ സമിതി ചെയർമാൻ എസ്. രാധാകൃഷ്ണൻ, ബി. സലിം, വി.പി. സന്തോഷ്, കെ.പി. മോഹനൻ, ടി.എസ്. രഘുവരൻ, ഭരണസമിതി അംഗങ്ങളായ കെ. രമേശൻ, പി. ഫൽഗുണൻ, നിബു.എസ്. പത്മം, അംബിക അശോകൻ, സി.കെ. സരസമ്മ, രജനി ദാസപ്പൻ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം ഡി. പ്രകാശൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ഡി. ബാബു നന്ദിയും പറഞ്ഞു.