ആലപ്പുഴ: പണം വച്ച് ചീട്ടുകളിച്ച സംഘത്തെ പൊലീസ് പിടികൂടി. പതിന്നാലുപേരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 8.30 ഓടെ ആലപ്പുഴ അഗ്നിരക്ഷാ സേനാ നിലയത്തിന് സമീപത്തുള്ള സ്വകാര്യ ഹോം സ്റ്റേയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 1.81 ലക്ഷം രൂപ പിടിച്ചെടുത്തു.