deerajavan

ചാരുംമൂട്: 1971 ലെ ഇന്ത്യാ - പാക് യുദ്ധത്തിൽ പങ്കെടുത്ത് രാജ്യത്തിനായി പോരാടിയ ധീരജവാൻ ചാരുംമൂട് പേരൂർകാരാഴ്മയിൽ പീയുഷ് ഭവനത്തിൽ റിട്ട. ഹവിൽദാർ ബി. പീതാംബരനെ യുദ്ധവിജയത്തിന്റെ അൻപതാം വാർഷിക ദിനത്തിൽ ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂർ, ജനറൽ സെക്രട്ടറി പ്രഭകുമാർ മുകളയ്യത്ത്, മണ്ഡലം സെക്രട്ടറി രമ്യാകൃഷ്ണൻ, ഏരിയാ പ്രസിഡന്റ് സന്തോഷ്‌ ചത്തിയറ, നേതാക്കളായ സുരേഷ് കണ്ണനാകുഴി, അശോകൻ കണ്ണനാകുഴി, അജി എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് ആദരിച്ചത്. ആർട്ടലറിയുടെ 177-ാം ഫീൽഡ് റജിമെന്റിന്റെ ഭാഗമായി പഞ്ചാബിലെ വാഗാ അതിർത്തിയിലാണ് നിയോഗിക്കപ്പെട്ടത്. ഏഴ് അംഗങ്ങളുണ്ടായിരുന്ന ഗൺ യൂണിറ്റിൽ സുഹൃത്തായ ആന്ധ്രാപ്രദേശ് സ്വദേശി റാവു ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത് ഇന്നും പീതാംബരന് നീറുന്ന ഓർമ്മയാണ്.