
ആലപ്പുഴ: ഊർജസംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്‌മെന്റ്, എനർജി മാനേജ്‌മെന്റ് സെന്റർ, ഗാന്ധിമിഷൻ കേരള, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഊർജകിരൺ പ്രചാരണ ജാഥ സംഘടിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ ഒഫ് പൊലീസ് എം. യഹിയ ഉദ്ഘാടനം ചെയ്തു. എസ്.ഐ എ. മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി, അഡ്വ. പ്രദീപ് കൂട്ടാല, ആർ.വി. ഇടവന, വത്സല.എസ്. വേണു, രാധാമണി എന്നിവർ നേതൃത്വം നൽകി.