ആലപ്പുഴ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരളയുടെ നേതൃത്വത്തിൽ ഉപഭോക്തൃദിനാചരണവും സെമിനാറും ഇന്ന് രാവിലെ 10.30 ന് സിഡാം ഹാളിൽ വച്ച് നടക്കും. സമ്മേളനം സംസ്ഥാന ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. സി.എഫ്.കെ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും.