ആലപ്പുഴ: കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവം ആരംഭിച്ചു. തൃക്കൊടിയേറ്റ് 19ന് രാത്രി 7.30 നും 8നും മദ്ധ്യേ ക്ഷേത്ര തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി നിർവഹിക്കും. 26ന് ഉത്സവം സമാപിക്കും. 19ന് രാത്രി 7ന് ഭജൻസ്. 20ന് രാത്രി 7ന് ഓട്ടൻതുള്ളൽ. 21ന് വൈകിട്ട് 5ന് സ്പെഷ്യൽ ചെണ്ടമേളം, 6ന് ദീപക്കാഴ്ച, 6.30ന് താലപ്പൊലി (വടക്കേനടയിൽ നിന്നാരംഭിച്ച് തോണ്ടൻകുളങ്ങര - സ്റ്റാച്യു ജംഗ്ഷൻ വഴി ക്ഷേത്ര സന്നധിയിലെത്തും), 7ന് സംഗീതസദസ്. 22ന് രാത്രി 7ന് ചാക്യാർകൂത്ത്. 23ന് ഉത്സവബലി, വൈകിട്ട് 7ന് വിൽപ്പാട്ട്. 24ന് രാത്രി 7ന് ഭക്തിഗാനസുധ. 25ന് വൈകിട്ട് 6ന് കാഴ്ചശ്രീബലി, സേവ,​ തുടർന്ന് പള്ളിവേട്ട,​ രാത്രി 7ന് നൃത്തോത്സവം. 26ന് ഉത്സവ സമാപനം. വൈകിട്ട് ആറാട്ട് പുറപ്പാട്, രാത്രി 7ന് നാട്യാഞ്ജലി എന്നിവ നടക്കും.