ambala

ആലപ്പുഴ: അമൃത വിശ്വവിദ്യാപീഠവും കേരള പ്രിസൺസ് ആൻഡ് കറക്ഷൻ സർവീസസും സംയുക്തമായി ആലപ്പുഴ സബ് ജയിലിൽ നടത്തിയ യോഗാ ധ്യാന പരിശീലന ക്യാമ്പ് സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പിൽ 25പേർ പങ്കെടുത്തു. സമാപന സമ്മേളനം ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ അദ്ധ്യക്ഷയായി. മാതാ അമൃതാനന്ദമയീ മഠം തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണ അനുഗ്രഹ പ്രഭാഷണം നടത്തി. മാതാ അമൃതാനന്ദമയീ മഠം യോഗാ കോ ഓർഡിനേറ്റർ ബ്രഹ്മചാരിണി പ്രീതി,​ മാതാ അമൃതാനന്ദമയീ മഠം ആലപ്പുഴ കോ ഓർഡിനേറ്റർ ബി.പുഷ്പരാജൻ,​ ജില്ലാ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് എസ്. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ട് ശ്രീകുമാർ സ്വാഗതവും ജില്ലാ ജയിൽ അസി. സൂപ്രണ്ട് സജീഷ് നന്ദിയും പറഞ്ഞു.