ഹരിപ്പാട്: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കാർത്തികപ്പള്ളി താലൂക്ക് കമ്മറ്റിയുടെ 24-ാം വാർഷിക സമ്മേളനം നാളെ രാവിലെ 10ന് എൻ.എസ്.എസ് യൂണിയൻ ഹാളിലെ വിക്രമകുമാരൻ നായർ നഗറിൽ നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ മുഖ്യ പ്രഭാഷണം നടത്തും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ നഗരസഭ ചെയർമാൻ കെ.എം.രാജു ആദരിക്കും. ജില്ലാ പഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.ശോഭ ഉപഹാര സമർപ്പണം നടത്തും. എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.മോഹനൻ പിള്ള, ജോസ് കാവനാട്, സംസ്ഥാന സെക്രട്ടറി ബി.ഉണ്ണികൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റ് മോഹൻ ഭരണിക്കാവ് എന്നിവർ മുഖ്യാതിഥികളാകും.