മാവേലിക്കര: കോളേജ് ഒഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും പൂർവ വിദ്യാർത്ഥിയായ അരുണിന്റെ സ്മരണാർത്ഥം സഹപാഠികൾ സമർപ്പിച്ച ഐ.സി.ടി എനേബിൾഡ് സെമിനാർ ഹാളിന്റെ സമർപ്പണവും എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ലളിത രവീന്ദ്രനാഥ് എൻഡോവ്‌മെന്റ് വിതരണം നടത്തി. പൂർവ വിദ്യാർത്ഥി ടി.ആർ. അനൂഷ് അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ലിബുകുമാർ, വൈസ് പ്രസിഡന്റ് ബി. മുകുന്ദൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ലൈലാ ജാസ്മിൻ സ്വാഗതവും കമ്പ്യൂട്ടർ വിഭാഗം മേധാവി വി.ആർ. രജിമോൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ റാങ്ക് ജേതാക്കളെ എം.എൽ.എ ആദരിച്ചു.