congress

ആലപ്പുഴ: കെ - റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അദ്ധ്യക്ഷനാകും. നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.