malabar

ആലപ്പുഴ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആലപ്പുഴ ഷോറൂമിലെ ആഭരണ കലാപ്രദർശന - വിൽപ്പന മേളയ്ക്ക് തുടക്കമായി.

സ്വർണം, ഡയമണ്ട്, മറ്റ് അമൂല്യ രത്നങ്ങൾ എന്നിവയിൽ തീർത്ത വൈവിധ്യമാർന്ന ആഭരണങ്ങളുടെ കമനീയ ശേഖരം നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന വിപണന മേളയിലുണ്ടാകും. രാജ കുടുംബങ്ങൾ പൈതൃക സ്വത്തായി കൈമാറി വന്നതും, പൗരാണിക പാരമ്പര്യവുമുള്ള അമൂല്യ ആഭരണങ്ങളും പ്രദർശനത്തിലുണ്ട്. താലി ആഭരണങ്ങളുടെ പ്രദർശനം, മാണിക്യ - മരതക രത്നക്കല്ലുകളുടെ ശേഖരവും മേളയുടെ മാറ്റുകൂട്ടുന്നു.

20 വരെ ആലപ്പുഴ ഷോറൂമിൽ സംഘടിപ്പിച്ചിരിക്കുന്ന മേളയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യാരാജ് നിർവഹിച്ചു.

ജീവകാരുണ്യ പ്രവർത്തന രംഗത്ത് ചെയ്യുന്ന നിസ്വാർത്ഥമായ സേവനങ്ങളാണ്

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ വേറിട്ടതാക്കുന്നതെന്ന് അവർ പറഞ്ഞു. ആലപ്പുഴ ഷോറൂം ഹെഡ് വി.വി.അബ്ദുൽ സലീം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബി.അജേഷ്, വൈ ഡബ്ല്യൂ സി എ പ്രസിഡന്റ് അഡ്വക്കേറ്റ് എലിസബത്ത്, സത്യസായി സേവ സംഘം ജില്ലാ കോർഡിനേറ്റർ ലതാ ബാബു, സോണൽ ഹെഡ് എം.പി.ജാഫർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രദർശന വിപണന കാലയളവിൽ ആലപ്പുഴ ഷോറൂമിൽ നിന്നും ആഭരണങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താക്കൾക്കും പ്രത്യേക ഡിസ്കൗണ്ട് നൽകുന്നതോടൊപ്പം ആകർഷകമായ സമ്മാനങ്ങളും ലഭിക്കുമെന്നും ഷോറും ഹെഡ് വി.വി.അബ്ദുൽ സലീം പറഞ്ഞു.