കായംകുളം: പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശദിന മഹോത്സവവും ദശാവതാര ചാർത്തും ഇന്നു മുതൽ 27 വരെ നടക്കും. ഇന്ന് രാവിലെ ഗണപതി ഹോമം ഭാഗവത പാരായണം കളഭം. രാവിലെ 11.15 ന് ശേഷം കൊടിയേറ്റ് നടക്കും. വൈകിട്ട് അവതാരച്ചാർത്ത് മത്സ്യാവതാരം. ഓട്ടൻ തുള്ളൽ, ഗരുഡ വാഹനം എഴുന്നെള്ളത്ത്.

19 ന് വൈകിട്ട് അവതാരച്ചാർത്ത് കൂർമ്മാവതാരം, 20 ന് വൈകിട്ട് അവതാരച്ചാർത്ത് വരാഹാവതാരം, 21 ന് വൈകിട്ട് അവതാരച്ചാർത്ത് നരസിംഹാവതാരം, 22 ന് വൈകിട്ട് അവതാരച്ചാർത്ത് വമനാവതാരം, 23 ന് വൈകിട്ട് അവതാരച്ചാർത്ത് പരശുരാമാവതാരം, 24 ന് വൈകിട്ട് അവതാരച്ചാർത്ത് ശ്രീരാമാവതാരം, 25 ന് വൈകിട്ട് അവതാരച്ചാർത്ത് ബലരാമാവതാരം, 26 ന് വൈകിട്ട് അവതാരച്ചാർത്ത് ശ്രീകൃഷ്ണാവതാരം, 27 ന് വൈകിട്ട് അവതാരച്ചാർത്ത് മോഹിനീരൂപം.

എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം, ഭാഗവത പാരായണം, വൈകിട്ട് ദീപക്കാഴ്ച, സേവ എന്നിവ നടക്കും.