മാന്നാർ: പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ അഭിമുഖ്യത്തിൽ അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സുജയ പാർവതി ഉദ്ഘാടനം ചെയ്തു. 'മാറുന്ന പുസ്തകവും മാറാത്ത നിലവാരവും' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ കോളേജ് ഇക്കോപാർക്കിൽ സംവാദം നടത്തി. എം.ജി സർവകലാശാല ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പമ്പാ കോളേജ് വിദ്യാർത്ഥിനി അതുല്യ ആദർശിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ലക്ഷ്മി പരമേശ്വരൻ, വകുപ്പ് മേധാവി പ്രൊഫ. ആർ. അരുൺ, ഡോ. രതീഷ് കുമാർ, അസി. പ്രൊഫസർ രാധിക ലക്ഷ്മി എന്നിവർ സംസാരിച്ചു. പൂർവ അദ്ധ്യാപകരായ അനുഷ, സൺറിമ എന്നിവരും പങ്കെടുത്തു.