bird

ആലപ്പുഴ: പത്തുവർഷമായി കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും താറാവുകളിൽ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന പക്ഷിപ്പനി നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് ഓൾ കേരളാ പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇറച്ചിക്കോഴി മേഖലയിലെ പ്രധാന സീസണായ ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് രോഗം റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങളിൽ വ്യാപാരം നിരോധിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ നടപടി പുനഃപരിശോധിക്കണം. ജില്ല കേന്ദ്രീകരിച്ച് പക്ഷി നിരീക്ഷണ കേന്ദ്രം ആരംഭിക്കണമെന്നും മുഖ്യമന്ത്രിക്കും കേന്ദ്ര മൃഗസംരക്ഷണ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ.നസീർ, ട്രഷറർ ആർ. രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.