
മാന്നാർ: പുതുക്കിപ്പണിത പരുമല സെന്റ്തോമസ് ഓർത്തഡോക്‌സ് പള്ളിയുടെ കൂദാശയും പെരുന്നാളും ഇന്ന് മുതൽ 21വരെ നടക്കും. നിരണം വലിയപള്ളി ഇടവകാംഗങ്ങളായിരുന്ന പരുമല നിവാസികൾ സൺഡേ സ്കൂളിനായി ഒരുക്കിയ ക്രമീകരണമാണ് പിൽക്കാലത്തു തോമാശ്ലീഹായുടെ നാമത്തിൽ ഒരു ദേവാലയമായി 1973ൽ കൂദാശ ചെയ്യപ്പെട്ടത്. ഡിസംബർ 19,20തീയതികളിൽ കൂദാശയും 20,21തീയതികളിൽ പെരുന്നാളുമാണ് ക്രമീകരിച്ചിട്ടുള്ളത്. സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാതിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർക്രിസോസ്റ്റമോസ് തിരുമേനിയും ഡോ.യൂഹാനോൻ മാർ തേവോദോറസ് തിരുമേനിയും കൂദാശകർമ്മങ്ങൾക്ക് നേതൃത്വം നൽകും.
ഇന്ന് ങ്ക വൈകിട്ട് 3.30ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിരണം വലിയപള്ളിയിൽ നിന്നും ദീപശിഖാപ്രയാണം. 4ന് കൊടിമര സമർപ്പണം. തുടർന്ന് ഡോ.യുഹാനോൻ മാർക്രിസോസ്റ്റമോസ് തിരുമേനി കൊടിയേറ്റ് നിർവ്വഹിക്കും. 5.30ന് പ്രാർത്ഥന, പ്രൊഫ.ഡോ.വർഗീസ് മാത്യു വചനശുശ്രൂഷ നടത്തും. 19ന് രാവിലെ 7ന് കുർബ്ബാന, വൈകിട്ട് 4ന് പരിശുദ്ധ കാതോലിക്കാ ബാവയെയും മറ്റ് മെത്രാപ്പോലീത്തമാരെയും സ്വീകരിക്കൽ, 5.30ന് പ്രാർത്ഥന, കൂദാശാ ചടങ്ങളുടെ ആദ്യഭാഗം. 20ന് രാവിലെ 6.30ന് നമസ്‌കാരം, തുടർന്ന് കൂദാശയുടെ പ്രധാനഘട്ടം, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 10ന് പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്്ഘാടനം ചെയ്യും. ഡോ.യുഹാനോൻ മാർക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണവും ഡോ.യൂഹാനോൻ മാർതേവോദോറസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നടത്തും. ആന്റോ ആന്റണി എം.പി. ലോഗോപ്രകാശനവും മാത്യു ടി.തോമസ് എം.എൽ.എ. ഡയറക്ടറി പ്രകാശനവും നിർവ്വഹിക്കും. 21ന് രാവിലെ 7ന് മൂന്നിന്മേൽ കുർബ്ബാന, ആശിർവാദം, കൊടിയിറക്ക്, നേർച്ച എന്നിവ നടക്കുമെന്ന് ഫാ. കുര്യൻ ഡാനിയൽ(ഇടവക വികാരി), ഫാ.ജോർജ് പനയ്ക്കാമറ്റം(ചെയർമാൻ), കെ.ഐ.ബാബു(ജനറൽ കൺവീനർ), കെ.എം.ബേബിക്കുട്ടി(കൺവീനർ), ജോൺകുരുവിള, റെജിവർഗീസ് (ട്രഷറർമാർ), ജോസ് വർഗീസ്(സെക്രട്ടറി), ജോൺസൺ കെ.ജോണ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.