കായംകുളം: ബി.എസ്.എൻ.എൽ സൗജന്യ സിം മേള 20,21,22 തീയ്യതികളിൽ കായംകുളം, കറ്റാനം ,നൂറനാട്, മാവേലിക്കര ,ചെന്നിത്തല , ചെങ്ങന്നൂർ , മാന്നാർ, ചെറിയനാട് എന്നീ ഓഫീസുകളിൽ നടക്കും.
 പുതിയ സിം കണക്ഷൻ എടുക്കുന്നവർക്ക് 2 മാസത്തേക്കു വാലിഡിറ്റിയും പരിധിയില്ലാത്ത കോളുകളും ഡാറ്റയുമുള്ള 269 രൂപയുടെ റീചാർജ് 150 രൂപയ്ക്കു നൽകും .താല്പര്യമുള്ളവർ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി എത്തിച്ചേരണം.